കൊച്ചി> യൂത്ത്കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടിബിന്‍ ദേവസിയെ പുറത്താക്കി.ടിബിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ഇടപ്പള്ളിയിലുള്ള വ്യാപാരിയെ ക്രൂരമായി മര്‍ദിക്കുകയും രണ്ടു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.വാത്തുരുത്തി ഡിവിഷന് (30) കൗണ്‍സിലറാണ് ടിബിന്‍ ദേവസി.
പോണേക്കര ജവാന് ക്രോസ് റോഡില്‍ സൗന്ദര്യവര്‍ധകവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനം നടത്തുന്ന കാസര്‍കോട് ഹോസ്ദുര്‍ഗ് മൈത്രി വീട്ടില്‍ കൃഷ്ണമണിയെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്നത്. രണ്ടുലക്ഷം രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു. കൃഷ്ണമണിയെ ഭാര്യയുടെ അച്ഛന് ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിച്ച്, 20 ലക്ഷം രൂപ നല്‍കാമെന്ന ഉറപ്പ് മുദ്രപ്പത്രത്തില്‍ എഴുതിവാങ്ങി.
കൃഷ്ണമണിയും ഒന്നാംപ്രതി ഫിയാസും നാലുവര്‍ഷംമുമ്പ് ഖത്തറില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നു. ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]