തിരുവനന്തപുരം> കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ വൈദ്യുതിഭവന് മുന്നിൽ സംഘടിപ്പിക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് തിങ്കളാഴ്ച തുടക്കം. നേതാക്കൾക്കെതിരെ അകാരണമായി സ്വീകരിച്ച ശിക്ഷാ നടപടി പിൻവലിക്കുക, കെഎസ്ഇബി മാനേജ്മെന്റിന്റെ പ്രതികാരസമീപനം തിരുത്തുക തുടങ്ങിയവയാണ് ആവശ്യം. 12ന് വിവിധ വർഗബഹുജന, സർവീസ് സംഘടനകളുടെ പിന്തുണയോടെ സമരസഹായ സമിതി രൂപീകരിക്കും. തുടർന്ന്, ഉപരോധം അടക്കമുള്ള പ്രക്ഷോഭത്തിലേക്ക് കടക്കും.
മാനേജ്മെന്റ് നിഷേധാത്മക നിലപാട് തുടർന്നാൽ ചട്ടപ്പടി സമരവും ആരംഭിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ്കുമാർ, ജനറൽ സെക്രട്ടറി ബി ഹരികുമാർ എന്നിവരെയാണ് സമരത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്. അനധികൃതമായി അവധിയെടുത്തെന്ന കുറ്റം ചുമത്തി സംഘടനയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും എക്സിക്യുട്ടീവ് എൻജിനിയറുമായ ജാസ്മിൻ ബാനുവിനെയും സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ, ഇതിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചു. സസ്പെൻഷൻ അന്യായമാണെന്നും നടപടി പിൻവലിക്കണമെന്ന അപേക്ഷയിൽ അഞ്ച് ദിവസത്തിനകം തീരുമാനമെടുക്കാനും കെഎസ്ഇബിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]