
ഇസ്ലാമാബാദ്: അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ പുറത്തായതോടെ പ്രതികരണവുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. പാകിസ്താന്റെ ദുഃസ്വപ്നത്തിന് അന്ത്യം കുറിച്ചുവെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളായ മറിയം നവാസ് ഷെരീഫ് പ്രതികരിച്ചു. പാകിസ്താന്റെ മുറുവുകൾ ഉണക്കാനും സുഖപ്പെടുത്താനുമുള്ള സമയമാണിപ്പോഴെന്നും അവർ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഇതേസമയം തങ്ങളാരോടും പ്രതികാരം ചെയ്യുകയില്ലെന്നാണ് പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫ് പ്രതികരിച്ചത്. ആരോടും അനീതി കാണിക്കുകയില്ലെന്നും ആരെയും ജയിലിലടക്കാൻ ശ്രമിക്കില്ലെന്നും നിയം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നീതി നിലനിൽക്കുക തന്നെ ചെയ്യുമെന്നും ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
അവരെല്ലാവരും ഒന്നിച്ചും ഇമ്രാൻ ഖാൻ ഒറ്റയ്ക്കുമായിരുന്നു എന്നാണ് പിടിഐ (പാകിസ്താൻ തെഹ് രീഖ് ഇ ഇൻസാഫ്) പ്രതികരിച്ചത്. ഈ ദിനം പാകിസ്താൻ ഓർത്തുവെച്ചോളൂ.. ഈ മാച്ചിൽ അവരെല്ലാവർക്കുമെതിരെ ഇമ്രാൻ ഖാൻ ഒറ്റയ്ക്കാണ് മത്സരിച്ചത്. പരമാധികാരത്തിന് വേണ്ടിയായിരുന്നു ആ പോരാട്ടമെന്നും പിടിഐ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഇപ്പോൾ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കത്തിലാണ് പാകിസ്താൻ. ഏപ്രിൽ 11 തിങ്കളാഴ്ച (നാളെ) പാക് ദേശീയ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് പ്രധാനമന്ത്രി സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കണമെന്ന് ദേശീയ അസംബ്ലി പ്രിസൈഡിങ് ഓഫീസർ അയാസ് സാദിഖ് പറഞ്ഞു. മൂന്ന് മണിയോടെ സൂക്ഷ്മ പരിശോധനകൾ പൂർത്തിയാകും. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനായി സഭ വീണ്ടും ചേരുക. നിലവിലെ പ്രതിപക്ഷ നേതാവായ പാകിസ്താൻ മുസ്ലിം ലീഗ്- നവാസ് പക്ഷം അദ്ധ്യക്ഷൻ ഷെഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായേക്കുമെന്നാണ് സൂചന.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]