
കൊച്ചി: അറ്റ്ലസ് ജൂവലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. സാമ്പത്തികത്തട്ടിപ്പ് കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) നടപടി. സ്വര്‍ണം, വെള്ളി, രത്നാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ കണ്ടുകെട്ടി. അറ്റ്ലസ് ജൂവലറി പ്രൈവറ്റ് ലിമിറ്റഡ്, അറ്റ്ലസ് രാമചന്ദ്രന് എന്ന എം.എം. രാമചന്ദ്രന്, ഇന്ദിര രാമചന്ദ്രന് എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ജൂവലറിക്കും ഡയറക്ടര്മാര്ക്കുമെതിരെയുള്ള 242 കോടി രൂപയുടെ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിനെത്തുടര്‍ന്നാണ് ഇഡിയുടെ നീക്കം. 2013-18 കാലയളവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശ്ശൂര്‍ ശാഖയില്‍നിന്ന് അറ്റ്ലസ് ജൂവലറി 242 കോടി രൂപയുടെ വായ്പ എടുത്തത് വ്യാജരേഖകള്‍ ഉപയോഗിച്ചാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. അറ്റ്ലസ് ജൂവലറിയുടെ മുംബൈ, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ ജൂവലറികളിലും ഓഫീസുകളിലും ഈ വർഷമാദ്യം റെയ്ഡ് നടത്തി 26.50 കോടിയുടെ സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]