കൊച്ചി > വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യും. ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നാളെ നോട്ടീസ് നൽകും. തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിലാണ് ഇവർക്കെതിരെ നടപടി. തെളിവ് നീക്കാൻ ആവശ്യപ്പെട്ടത് ഫിലിപ്പ് ടി വർഗീസ് ആണെന്ന് ഹാക്കർ സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു.
ദിലീപിന്റെ ചാറ്റുകൾ നീക്കംചെയ്യാൻ ഉപയോഗിച്ച സായിശങ്കറിൻ്റെ കമ്പ്യൂട്ടർ കസ്റ്റഡിയിലെടുക്കാൻ നീക്കം തുടങ്ങി. അഭിഭാഷകരിൽ നിന്നും കമ്പ്യൂട്ടർ പിടിച്ചെടുക്കാൻ നടപടി ആരംഭിക്കും. ആവശ്യമെങ്കിൽ അഭിഭാഷകരുടെ ഓഫീസിൽ പരിശോധന നടത്തും. കമ്പ്യൂട്ടർ ദിലീപിന്റെ അഭിഭാഷകരുടെ കൈവശം ഉണ്ടെന്ന് സായി ശങ്കർ മൊഴി നൽകിയിരുന്നു.
തുടർനടപടിയിൽ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം അനുകൂലമെങ്കിൽ തുടർനടപടി എന്ന് അന്വേഷണ സംഘം വ്യകത്മാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]