
കൊച്ചി > വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കോൺഗ്രസ് കൗൺസിലർ ടിബിൻ ദേവസി (34) ഉൾപ്പെടെ 11 പേർ അക്രമിസംഘത്തിൽ ഉണ്ടായിരുന്നെന്നാണ് പരാതി. ടിബിനെക്കൂടാതെ കാസർകോട് കാഞ്ഞങ്ങാട് കുശാൽനഗറിൽ പുന്നേലത്ത് ഫിയാസ് (42), തമ്മനം കുത്താപ്പടി റോഡിൽ കട്ടച്ചിറ ഷമീർ (32) എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. മറ്റ് ഏഴു പ്രതികൾക്കായുള്ള അന്വേഷണമാണ് എളമക്കര പൊലീസ് ഊർജിതമാക്കിയത്.
പോണേക്കര ജവാൻ ക്രോസ് റോഡിൽ സൗന്ദര്യവർധകവസ്തുക്കൾ വിൽക്കുന്ന സ്ഥാപനം നടത്തുന്ന കാസർകോട് ഹോസ്ദുർഗ് മൈത്രി വീട്ടിൽ കൃഷ്ണമണിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി മർദിച്ച് പണം കവർന്നത്. രണ്ടുലക്ഷം രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. കൃഷ്ണമണിയെ ഭാര്യയുടെ അച്ഛൻ ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിച്ച്, 20 ലക്ഷം രൂപ നൽകാമെന്ന ഉറപ്പ് മുദ്രപ്പത്രത്തിൽ എഴുതിവാങ്ങി. കൃഷ്ണമണിയും ഒന്നാംപ്രതി ഫിയാസും നാലുവർഷംമുമ്പ് ഖത്തറിൽ ഒരുമിച്ച് ജോലിചെയ്തിരുന്നു. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]