മുംബൈ> ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിന് തുടർച്ചയായ നാലാം മത്സരത്തിലും ദയനീയ തോൽവി. സൺറൈസേഴ്സ് ഹൈദരാബാദ് എട്ട് വിക്കറ്റിനാണ് നാലുതവണ ഐപിഎൽ ക്രിക്കറ്റ് കിരീടം നേടിയ ടീമിനെ തകർത്തത്. മൂന്നുകളിയിൽ ഹൈദരാബാദിന്റെ ആദ്യജയമാണ്. സ്കോർ: ചെന്നൈ 7–-154, ഹൈദരാബാദ് 2–-155 (17.4).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് മികച്ച സ്കോർ നേടാനായില്ല. കൂറ്റൻ അടിക്കാരായ ഓപ്പണർ റോബിൻ ഉത്തപ്പ (15), ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (23), മഹേന്ദ്ര സിങ് ധോണി (3) എന്നിവർ മങ്ങിയതോടെ സ്കോർ താണു. മൊയീൻ അലിയാണ് ടോപ് സ്കോറർ (35 പന്തിൽ 48).
അനായാസമായിരുന്നു ഹൈദരാബാദിന്റെ പിന്തുടരൽ. ഓപ്പണർമാരായ അഭിഷേക് ശർമയും ക്യാപ്റ്റൻ കെയ്ൻ വില്യംസണും അടിത്തറയിട്ടു. 40 പന്തിൽ 32 റൺ നേടിയാണ് വില്യംസൺ മടങ്ങിയത്. തുടർന്നെത്തിയ രാഹുൽ ത്രിപാഠി 15 പന്തിൽ 39 റണ്ണുമായി പുറത്താകാതെനിന്നു. ജയിക്കാൻ 10 റണ്ണകലെയാണ് കളിയിലെ താരമായ അഭിഷേക് ശർമ പുറത്തായത്. 50 പന്തിൽ നേടിയത് 75 റൺ. അതിൽ അഞ്ച് ഫോറും മൂന്ന് സിക്സറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]