കൊച്ചി> നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ കൂടുതൽ തെളിവ് പുറത്ത്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ആലുവ സ്വദേശി ഡോ. ഹൈദരലിയും തമ്മിൽ നടത്തിയ ഫോൺസംഭാഷണമാണ് പുറത്തുവന്നത്. വിചാരണക്കോടതിയിൽ അഭിഭാഷകർ പറയുന്നതനുസരിച്ച് മൊഴി നൽകണമെന്നും പൊലീസിന് നൽകിയ രേഖകളിൽ കാര്യമില്ലെന്നുമാണ് സുരാജ് ഡോ. ഹൈദരലിയോട് പറഞ്ഞത്.
നടി ആക്രമിക്കപ്പെട്ട സമയത്ത് ആലുവയിലെ ആശുപത്രിയിലായിരുന്നു എന്നാണ് ദിലീപ് കോടതിയിൽ വാദിച്ചത്. എന്നാൽ, ദിലീപ് അഡ്മിറ്റായിരുന്നില്ലെന്നാണ് ഡോക്ടർ ആദ്യം മൊഴി നൽകി. പിന്നീട് കൂറുമാറി.
രേഖകൾ പൊലീസിന്റെ കൈവശമുണ്ടെന്ന് ഡോക്ടർ സംഭാഷണത്തിൽ പറയുന്നുണ്ട്. രേഖകളല്ല, കോടതിക്ക് നൽകുന്ന മൊഴിയാണ് പ്രധാനമെന്നാണ് ഇതിന് സുരാജ് നൽകിയ മറുപടി.
കോടതിയിലേക്ക് സാക്ഷികളെ വിളിപ്പിക്കുന്നമുറയ്ക്ക് എല്ലാവരെയും മൊഴിമാറ്റാൻ പഠിപ്പിച്ചിട്ടുണ്ടെന്ന വിവരവും ഡോക്ടറോട് സുരാജ് പറയുന്നുണ്ട്. കേസിൽ വിചാരണഘട്ടത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ഇരുപതിലധികം സാക്ഷികൾ കൂറുമാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]