ജയ്പൂര്‍: ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിക്കണമെന്ന ആവശ്യം ഉന്നയിച്ച് യുവതിയുടെ ഹര്‍ജി. ഹര്‍ജി പരിഗണിച്ച കോടതി യുവതിയുടെ ഭര്‍ത്താവിന് 15 ദിവസത്തെ പരോള്‍ അനുവദിച്ചു. അജ്മീര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തന്റെ ഭര്‍ത്താവിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജസ്ഥാന് ഹൈക്കോടതിയിലാണ് യുവതി ഹര്‍ജി നല്‍കിയത്.
ജസ്റ്റിസുമാരായ ഫര്‍സന്ദ് അലി, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് പരോളിനുള്ള അനുമതി നല്‍കിയത്. 2021ലെ രാജസ്ഥാന് പ്രിസണേഴ്സ് റിലീസ് ഓണ്‍ പരോള്‍ നിയമപ്രകാരം ഇത്തരം ഹര്‍ജികളില്‍ പരോള്‍ നല്‍കാനുള്ള പ്രത്യേക വ്യവസ്ഥകളില്ല. എന്നാല്‍ മത, സാമൂഹിക, മാനുഷികവശങ്ങളും മൗലികാവകാശങ്ങളും പരിഗണിച്ചുകൊണ്ട് വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് ഭാര്യയുടെ വൈകാരികമായ ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കോടതി നിരീക്ഷിച്ചു.
ഹര്‍ജി നല്കിയ യുവതി കുറ്റവാളി അല്ല, അതിനാല്‍ അവരുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് ശരിയല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 50,000രൂപയുടെ ബോണ്ടിനൊപ്പം 25,000രൂപ വീതമുള്ള രണ്ട് ആള് ജാമ്യവും നല്‍കിയാണ് 15 ദിവസത്തെ പരോളില്‍ പ്രതിയെ വിട്ടയയ്ക്കാന് കോടതിയുടെ ഉത്തരവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]