തിരുവനന്തപുരം: ഇംഗ്ലീഷിന് പകരം ഹിന്ദി പൊതുഭാഷയായി ഉപയോഗിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ രാജ്യസഭാ അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ എ റഹീം. അമിത് ഷായുടെ പ്രഖ്യാപനം ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരാണെന്നും ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു സംസ്കാരം എന്ന സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക്് പോസ്റ്റിലൂടെയാണ് റഹിം ഇക്കാര്യം തുറന്ന് പറഞ്ഞത്.
എഎ റഹീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഹിന്ദി ഇതര ഭാഷക്കാര്‍ ഇഗ്ളീഷിന് പകരം
പൊതു ഭാഷയായി ഹിന്ദി ഉപയോഗിക്കണം എന്ന അമിത്ഷായുടെ പ്രഖ്യാപനം രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണ്.
‘ഒരു രാഷ്ട്രം,ഒരു ഭാഷ,ഒരു സംസ്കാരം’
എന്നത് ആര്‍എസ്എസ് അജണ്ടയാണ്.
ഹിന്ദു,ഹിന്ദി,ഹിന്ദുസ്ഥാന്‍…
സംഘപരിവാറിന്റെ ഈ രാഷ്ട്രീയ ലക്ഷ്യമാണ് അമിത്ഷാ ആവര്‍ത്തിച്ചത്.
ഇത് അംഗീകരിക്കാനാകില്ല.
ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകള്‍ക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യ പ്രാധാന്യവും പ്രസക്തിയുമുണ്ട്.അത് നിഷേധിക്കാന്‍ അനുവദിക്കില്ല.
ഭരണഘടനയുടെ ഹൃദയം തന്നെ ബഹുസ്വരതയാണ്.ഭാഷാപരമായ വൈവിധ്യങ്ങള്‍ തകര്‍ക്കാന്‍ നമ്മള് അനുവദിച്ചുകൂട.
വില വര്‍ധനവില്‍ ജനജീവിതം പൊള്ളുകയാണ്.ഓരോദിവസവും
ഇന്ധന വില വര്‍ധിപ്പിക്കുന്നു.
പൊതു സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്നു.
സാധാരണ ഇന്ത്യക്കാരന്റെ പ്രശ്നം ഏതു ഭാഷയില്‍ സംസാരിക്കും എന്നല്ല,എങ്ങനെ ജീവിക്കും എന്നതാണ്.ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും ചര്‍ച്ചയെ വഴിതിരിച്ചു വിടാനാണ് ഇത്തരം വിഷം വമിപ്പിക്കുന്ന പ്രസ്താവനകളുടെ മറ്റൊരു ലക്ഷ്യം.
വിഭജിപ്പിച്ചു ഭരിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി.
ഹിന്ദിഭാഷ എല്ലാവരിലും
അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുക.
ദുരിതമനുഭവിക്കുന്ന എല്ലാ മതക്കാരും,
എല്ലാ ഭാഷക്കാരും ജനവിരുദ്ധ ഭരണത്തിനെതിരെ ഒരൊറ്റ ശബ്ദമാവുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]