ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസുകളുടെ വ്യാപക വിതരണത്തിന് മുന്നോടിയായി കൊവാക്സിന്റെയും കൊവിഷീല്‍ഡിന്റെയും വില കുറച്ചു. വാക്സിന് ഉല്‍പ്പാദകരായ ഭാരത് ബയോടെക്കും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും അറിയിച്ചതാണ് ഇക്കാര്യം.
സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്സിന് ഡോസുകളുടെ വിലയാണ് കുറച്ചത്. കൊവാക്സിന്റെ വില ഡോസിന് 1200 രൂപയില്‍ നിന്ന് 225ലേക്കാണ് താഴ്ത്തിയത്. കൊവിഷീല്‍ഡും ഇനി മുതല്‍ 225രൂപയ്ക്ക് ലഭിക്കും. നേരത്തെ 600 രൂപയാണ് ഒരു ഡോസ് കൊവിഷീല്‍ഡിന് ഈടാക്കിയിരുന്നത്.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് കരുതല്‍ വാക്സിന് ഡോസുകള്‍ നാളെ മുതല്‍ നല്കിത്തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]