തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും തുടങ്ങാന്‍ ഡിജിപിയുടെ നിര്‍ദേശം. കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് എല്ലാേപാലീസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം ഇന്ന് ഡിജിപി നല്‍കിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നേരിട്ടുള്ള പരിശോധനകളില്‍ നിന്ന് പോലീസ് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇനിമുതല്‍ രാത്രിയിലെ വാഹന പരിശോധന കര്‍ശനമാക്കും. രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.
ഇന്ന് രാത്രി മുതലോ അല്ലെങ്കില്‍ നാളെ മുതലോ പോലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. ആല്‍ക്കോമീറ്റര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറാത്തവരുണ്ടെങ്കില്‍ അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നല്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]