
കണ്ണൂര്‍: ഹൈക്കമാന്‍ഡിന്റെ ആവശ്യം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊപ്പം കെ.വി. തോമസ് വേദി പങ്കിട്ടു.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചു നടക്കുന്ന സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെ.വി. തോമസിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതു ചെവിക്കൊള്ളാന്‍ കെ.വി. തോമസ് തയാറായില്ല. ഇതോടെ കോണ്‍ഗ്രസില്‍ നിന്ന് കെ.വി. തോമസ് പുറത്താക്കപ്പെടാനുള്ള സാധ്യതയേറി. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകന് പറഞ്ഞിരുന്നു.
രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയില്‍ രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചുനില്‍ക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് പാര്‍ട്ടിയില്‍ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാനാണെന്നുമാണ് കെ.വി. തോമസിന്റെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]