
സ്വന്തം ലേഖിക
തൃശൂര്‍: സ്വപ്ന സുരേഷിന്റെ വെളിപെടുത്തലില്‍ എം വി ഗോവിന്ദന് മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്.
ആരാണ് വിജയന് പിള്ള? എന്താണ് 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവ്? ഗോവിന്ദന് മാസ്റ്ററുടെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാര്‍ട്ടിക്കും പങ്കുണ്ടെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
സ്വപ്ന മുൻപ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ട്. ആര്, എന്തിനയച്ചു എന്ന കാര്യങ്ങള്‍ അന്വേഷിക്കണമെന്നും എല്ലാത്തിനും എം വി ഗോവിന്ദന് മറുപടി പറണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന ആരോപണമാണ് സ്വപ്ന ഇപ്പോള്‍ ഉന്നയിക്കുന്നത്. ഗോവിന്ദന് മാസ്റ്റര്‍ തന്നെ തീര്‍ത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള പറഞ്ഞതെന്ന് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്.
യുഎഇയില്‍ വെച്ച് യൂസഫലിയെ ഉപയോഗിച്ച് തനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് തന്നെ കുടുക്കുമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് തന്നെ അകത്താക്കാന്‍ യൂസഫലിക്ക് എളുപ്പമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള ആരോപണമാണ് സ്വപ്ന ഉന്നയിക്കുന്നത്.
The post ആരാണ് വിജയ് പിള്ള..? മുഖ്യമന്ത്രിക്ക് മാത്രമല്ല പാര്‍ട്ടിക്കും പങ്ക്; സ്വപ്ന സുരേഷിന്റെ വെളിപെടുത്തലില്‍ എം വി ഗോവിന്ദന് മറുപടി പറയണമെന്ന് സുരേന്ദ്രന് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]