തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമായ രാഷ്ട്രീയചിത്രം തെളിയാത്ത ഗോവയിൽ രാഷ്ട്രീയ നീക്കങ്ങൾ ഊർജിതമാക്കി ബിജെപി. സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ബിജെ പി ആരംഭിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ചെറുപാർട്ടികളെയും സ്വതന്ത്രരെയും സമീപിച്ചുകൊണ്ട് പിന്തുണ ഉറപ്പാക്കാൻ മുതിർന്ന നേതാക്കൾ കളത്തിലിറങ്ങിയെന്നാണ് റിപ്പോർട്ട്. ഇതോടെ ഗോവയിൽ രാഷ്ട്രീയ നീക്കങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും സാധ്യതയേറുകയാണ്. കഴിഞ്ഞ തവണ നേടിയ സീറ്റിന്റെ അത്രപോലും കോൺഗ്രസ് ഇത്തവണ എത്തുന്നില്ലന്നുള്ളത് തിരിച്ചടിയുടെ സൂചനയാണ്.
ഗോവയിൽ 21 സീറ്റാണ് അധികാരത്തിലെത്താൻ വേണ്ടത്. 18 സീറ്റിൽ ബിജെ പി മുന്നിലാണ് 13 സീറ്റിൽ കോൺഗ്രസും പിന്നാലെയുണ്ട്. ആം ആദ്മി പാർട്ടി മൂന്നിടത്തും മറ്റ് പാർട്ടികളെല്ലാം ചേർന്ന് എട്ടിടത്തും ലീഡ് ചെയ്യുന്നു. ഇതിനിടയിൽ ഗോവയിൽ കോൺഗ്രസ് അടിയന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുക. ഗോവയിൽ അത്രയധികം ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ് നേതൃത്വം. എന്നാൽ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.
2017ലെ തെരെഞ്ഞെടുപ്പിൽ ആകെയുള്ള 40 സീറ്റിൽ 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. എന്നാൽ ചെറു പാർട്ടികളുടെ അടക്കം പിന്തുണ നേടാൻ ആകാതെ വന്നതോടെ 13 സീറ്റ് നേടിയ ബി ജെ പി അവിടെ സർക്കാർ ഉണ്ടാക്കി. അതിനുശേഷം രണ്ട് വർഷം കഴിഞ്ഞ് കോൺഗ്രസിലെ 15 എം എൽ എമാർ ബി ജെ പിയിൽ ചേരുകയും ചെയ്തു. ഇതോടെ ഭരണം ബി ജെ പിക്ക് എളുപ്പമായി. ഇത്തവണ ഇതൊഴിവാക്കാനാണ് കോൺഗ്രസ് ഇറങ്ങിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]