കൊവിഡ് പ്രതിസന്ധി മദ്യ വിൽപന മേഖലയേയും രൂക്ഷമായി ബാധിച്ചതായി റിപ്പോർട്ട്. ബെവ്കോ, കൺസ്യൂമർഫെഡ് ഔറ്റുകളിലെ മദ്യ വിൽപന കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏതാണ്ട് 33 ശതമാനം കുറഞ്ഞെന്നാണ് കണക്ക്.
ബാറുകളിലും ഉപഭോക്താക്കളിൽ കുറവു വന്നതായാണ് എക്സൈസിന്റെയും ബെവ്കോയുടെയും വിലയിരുത്തൽ.കൊവിഡ് പ്രതിസന്ധി തന്നെയാണ് കാരണം എന്നാണ് അനുമാനം. ഇതിനോടൊപ്പം വ്യാജ വിദേശമദ്യ നിർമാണം വലിയതോതിൽ വർധിച്ചതും സമാന്തര വിപണിയും ഔറ്റുകളിലെ വിദേശ മദ്യത്തിന്റെ വിൽപന കുറയാൻ കാരണമായെന്നും പറയുന്നു.
വിൽപനയിൽ കുറവ് വന്നെങ്കിലും മദ്യ വിലയും നികുതിയും കൂട്ടിയതിനാൽ മേഖലയിൽ നിന്നുള്ള വരുമാനത്തിൽ ഇടിവുണ്ടായിട്ടില്ല. ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും 306 ഔലെറ്റുകളിലൂടെ വർഷത്തിൽ 20 ലക്ഷം കെയ്സ് മദ്യം വിറ്റു പോയിരുന്നു. ഇതിലാണ് ഏതാണ്ട് 33 ശതമാനം കുറവുണ്ടായത്. സംസ്ഥാനത്തെ 706 ബാറുകളിലും വിൽപനയിൽ കുറവുള്ളതായാണ് ബാർ ഉടമകൾ പറയുന്നത്. നിലവിൽ ഔലെറ്റുകളിൽ വരുന്നവരിൽ 90 ശതമാനം വർഷങ്ങളായുള്ള ഉപഭോക്താക്കളാണ്.
കൊവിഡ് പ്രതിസന്ധിയിൽ വ്യാജ ചാരായ, വിദേശ മദ്യനിർമാണം തൊഴിലായി സ്വീകരിച്ചവരുമുണ്ട്.കഴിഞ്ഞ ദിവസം മാവേലിക്കരയിൽ 122 ലിറ്റർ വ്യാജ ചാരായം എക്സൈസ് പിടികൂടിയിരുന്നു. ഒരു ലിറ്റർ സ്പിരിറ്റ് കൊണ്ട് 2 15 ലിറ്റർ വാജ വിദേശമദവും 3 ലിറ്റർ ചാരായവും ഉണ്ടാക്കാം. വ്യാജ മദ്യനിർമാണത്തിന് മുടക്ക് മുതൽ കുറവും വരുമാനം കൂടുതലുമാണ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, കൊല്ലം, തൃശൂർ ജില്ലയിൽ നിന്ന് സെക്കൻഡ്സ് മദ്യങ്ങളും പിടികൂടിയിരുന്നു. ബെവ്കോയിൽനിന്ന് വർഷത്തിൽ 15,000 കോടിയിലധികം രൂപയാണ് സർക്കാരിന് വരുമാനം.
പെർമിറ്റ് ഉൾപ്പെടെയുള്ള മാർഗങ്ങളിൽ നിന്ന് എക്സൈസിന് 3,500 കോടി രൂപയും ലഭിക്കുന്നുണ്ട്.കടുത്ത വേനലിൽ ബിയറിനും റമ്മിനുമാണ് കൂടുതൽ ചെലവ് ഉണ്ടാകാറുള്ളത്. അതിന്റെ ലഭ്യതയ്ക്കും ഇപ്പോൾ ക്ഷാമം നേരിടുന്നുണ്ട്. മദ്യ നിർമാണത്തിലെപ്രശ്നങ്ങളാണ് ഇതിനു ഒരു കാരണമായി പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]