കൊച്ചി: കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് ക്രമാതീതമായി താപനില ഉയരുകയാണ്. ഏഴ് ജില്ലകളിൽ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. രാത്രിയിലും ശരാശരി 25 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വേനൽച്ചൂട് ഉയർന്ന് നിൽക്കുന്നത്. സാധാരണ കനത്ത ചൂട് അനുഭവപ്പെടുന്ന പാലക്കാട് താപനില 34 ഡിഗ്രിയിലാണ് ഇപ്പോൾ ഉള്ളത്. കൊല്ലം, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിലെല്ലാം 36 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഹൈറേഞ്ച് മേഖലകളിൽ 20-27 ഡിഗ്രി വരെയും, തീരപ്രദേശത്ത് 30-33 ഡിഗ്രി വരെയുമാണ് ചൂട്. ഇടനാട്ടിലാണ് ചൂട് കൂടുതൽ രേഖപ്പെടുത്തുന്നത്. വരണ്ട അന്തരീക്ഷ സ്ഥിതിയാണ് കേരളത്തിലും ലക്ഷദ്വീപിലും ഉള്ളത്. ഇത് താപനില ഉയർന്ന് നിൽക്കാൻ കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]