തിരുവനന്തപുരം: ഗവര്‍ണറുടെ വിമാനയാത്രാക്ക് അധിക തുക അനുവദിച്ച് സര്‍ക്കാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്രയ്ക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സര്‍ക്കാര്‍. സാമ്പത്തിക നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ഈ മാസം ഏഴിന് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. 2022-23ലെ ബജറ്റില്‍ ഗവര്‍ണറുടെ യാത്രയ്ക്കായി അനുവദിച്ച തുക തീര്‍ന്നതോടെയാണ് അധികതുക അനുവദിച്ചത്.
25 ലക്ഷം വരെയുള്ള തുകകള്‍ ട്രഷറിയില്‍ നിന്നും മാറുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചാല്‍ മാത്രമേ ട്രഷറിയില്‍ നിന്നും ബില്ല് പാസാവുകയുള്ളു. 2022 ഡിസംബര്‍ മുപ്പതിന് ഗവര്‍ണറുടെ വിമാനയാത്രയ്ക്ക് ചെലവായ 30 ലക്ഷം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സര്‍ക്കാറിന് കത്ത് നല്‍കിയത്.
The post ഗവര്‍ണറുടെ വിമാനയാത്രാക്ക് അധിക തുക അനുവദിച്ച് സര്‍ക്കാര്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]