അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ മുഖ്യമന്ത്രി മണിക് സാഹയ്ക്കൊപ്പമാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള പാവപ്പെട്ട കുടുംബത്തിന് 50,000 രൂപ ധനസഹായം. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്കൂട്ടര്‍, പി എം ഉജ്ജ്വല യോജന വഴി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരുകാലത്ത് സമരങ്ങള്‍ക്കും കലാപങ്ങള്‍ക്കും പേരുകേട്ട സംസ്ഥാനമായ ത്രിപുര ഇപ്പോള്‍ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനും പേരുകേട്ടതാണെന്ന് നദ്ദ പറഞ്ഞു. ത്രിപുരയില്‍ 13 ലക്ഷം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും, ഇതുവരെ 107 കോടി രൂപ സെറ്റില്‍മെന്റായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
The post ത്രിപുരയില്‍ ബിജെപി പ്രകടന പത്രിക പുറത്ത് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]