നാഗ്പുര്‍: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം. ആദ്യ ഇന്നിങ്സില്‍ ഓസീസിനെ വെറും 177 റണ്‍സിന് ഓള് ഔട്ടാക്കിയ ഇന്ത്യ ഒന്നാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എടുത്തിട്ടുണ്ട്. 56 റണ്‍സുമായി നായകന് രോഹിത് ശര്‍മയും റണ്‍സൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന് അശ്വിനുമാണ് ക്രീസിലുള്ളത്. അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
രോഹിത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ 15-ാം അര്‍ധശതകമാണിത്.ഓപ്പണറായ കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 71 പന്തുകളില്‍ നിന്ന് 20 റണ്‍സെടുത്ത രാഹുലിനെ അരങ്ങേറ്റതാരം ടോഡ് മര്‍ഫി പുറത്താക്കി. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് രാഹുല്‍ പുറത്തായത്. ആദ്യ വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് രാഹുല്‍ ക്രീസ് വിട്ടത്.
The post ഓസ്ട്രേലിയയ്ക്ക് മേല്‍ ആധിപത്യത്തോടെ ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]