തിരുവനന്തപുരം: സംസ്ഥാനത്തിന് കടം പെരുകുന്നുവെന്നതും ശമ്പളവും പെന്‍ഷനും നല്കാന് കടമെടുക്കുന്നുവെന്നതും കുപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ നികുതി വര്‍ധനവിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി കണക്കുകള്‍ സഹിതം വിവിധ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്. 202021 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തരവരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടമെന്നും 2021-22 ല്‍ 37.01 ആയി കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 01.05 ശതമാനത്തിന്റെ കുറവുണ്ടായെന്നും വ്യക്തമാക്കി. 2022-23ല്‍ കടം 36.38 ആയി കടം കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2223 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നതെന്നും അഥവാ 202021 മുതല്‍ 202324വരെയുള്ള നാലു വര്‍ഷക്കാലയളവില്‍ 2.46 ശതമാനം കുറവാണ് കടമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ ചെലവുകളില്‍ ഗണ്യമായ ഭാഗം വികസനത്തിനായുള്ളതാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗ്രാമവികസനം, ജലസേചനം തുടങ്ങിയ വികസനത്തിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പളവും പെന്‍ഷനുമടക്കം നിത്യചെലവുകള്‍ക്ക് കടമെടുക്കുന്ന സര്‍ക്കാറെന്നാണ് വ്യാപകമായി വിമര്‍ശിക്കപ്പെടുന്നതും എന്നാല്‍ കണക്കുകള്‍ ഇങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. 21-22 മൊത്തം റവന്യു വരുമാനത്തിന്റെ 61.21 ശതമാനമായിരുന്നു ശമ്പളത്തിനും പെന്‍ഷനുമായി ചെലവിട്ടതെന്നും 22-23 ല്‍ 50.34 ശതമാനവും 23-24ല്‍ 50.44 ശതമാനമാനവും ചെലവിട്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇങ്ങനെ റവന്യൂ വരുമാനത്തില്‍ നിന്ന് തന്നെ ശമ്പളവും പെന്‍ഷനും നല്കാന് കഴിയുന്നുണ്ടെന്നും പറഞ്ഞു. ആകെ ശമ്പള ചെലവിന്റെ 76.42 ശതമാനം വികസനത്തുറകളില്‍ വിനിയോഗിക്കപ്പെടുകയാണെന്നും വികസന ചെലവ് ധൂര്‍ത്താണെന്ന് ആരെങ്കിലും പറയാറുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
നികുതി പിരിക്കാത്തത് കൊണ്ടല്ല സാമ്പത്തിക പ്രതിസന്ധിയെന്നും സാമ്പത്തിക ഞരക്കത്തിന്റെ കാരണം കേന്ദ്രസര്‍ക്കാറിന്റെ സമീപനമാണെന്നു പിണറായി വിജയന് കുറ്റപ്പെടുത്തി. ധനകമ്മി പരിധി യുക്തിരഹിതമായി വെട്ടിക്കുറക്കുകയാണെന്നും കിഫ്ബി വായ്പ സംസ്ഥാന വായ്പയായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ നടപടികളാണ് ധന ഞെരുക്കം ഉണ്ടാക്കുന്നതെന്ന് പറയാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് അംഗങ്ങളുടെ മണ്ഡലങ്ങളിലും നടന്നു വരുന്നുണ്ടെന്നും ഓര്‍മിപ്പിച്ചു.
The post ‘സംസ്ഥാനത്തിന് കടം പെരുകുന്നുവെന്നത് കുപ്രചാരണം’; കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]