
സ്വന്തം ലേഖിക
എലപ്പുള്ളി: ബൈക്ക് യാത്രികൻ്റെ ശരീരത്തിലൂടെ കയറ്റിയിട്ട് നിറുത്താതെ പോയ കേസിൽ പ്രതിയെയും ട്രൈലർ ലോറിയും കണ്ടെത്തി പോലീസ്.
തമിഴ്നാട്ടിലായിരുന്ന അന്വേഷണസംഘം നാഗപട്ടണം സ്വദേശിയും കേസ്സിലെ പ്രതിയുമായ കിളവല്ലൂർ താലൂക്ക് കക്കാളൈ സുബ്രമണ്യൻ മകൻ തങ്കയ്യൻ ( 47) നെയാണ് അറസ്റ്റ് ചെയ്തത്.
ജനുവരി നാലിന് രാത്രിയിലാണ് കേസ്സിനാസ്പദമായ സംഭവം. പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ നെയ്തലയിൽ ബൈക്കുകൾ തമ്മിലൽ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികൻ്റെ ശരീരത്തിലൂടെ കയറ്റിയിട്ട് ട്രൈലർ ലോറി നിറുത്താതെ പോവുകയായിരുന്നു.
ബൈക്ക് യാത്രികനായ ചിറ്റൂർ പൊൽപ്പുള്ളി വേർകോലി വീട്ടിൽ മണിയുടെ മകൻ മഹേഷ് (വയസ്സ് 35) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. പ്രാരംഭ ഘട്ടത്തിൽ യാതൊരു തെളിവും ഇല്ലാതിരുന്ന കേസ്സിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയമായ രീതിയിലുളള അന്വേഷണമാണ് കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞത്.
ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, പാലക്കാട് എ എസ് പി ഷാഹുൽ ഹമീദ് എ എന്നിവരുടെ മേൽനോട്ടത്തിൽ കസബ പോലീസ് ഇൻസ്പെക്ടർ രാജീവ് എൻഎസിൻ്റെ നിർദ്ദേശാനുസരണം കസബ പോലീസ് സബ് ഇൻസ്പെക്ടർമാരായ രാജേഷ് സി കെ, രംഗനാഥൻ എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിജി, രാജീദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കണ്ടത്തിയത്.
The post ബൈക്ക് യാത്രികൻ്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിട്ട് നിറുത്താതെ പോയി; പ്രതിയെയും ട്രൈലർ ലോറിയെയും പിടികൂടി പോലീസ്; കേസിൽ വഴിതിരിവായത് സിസിടിവി ദൃശ്യങ്ങൾ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net