സുല്‍ത്താന്‍ പൂരില്‍ യുവതി നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബലി നല്കിയ അമ്മ അറസ്റ്റില്‍. ആഗ്രഹം നിറവേറുന്നതിനായി അന്ധവിശ്വാസത്തെ കൂട്ടു പിടിച്ച് കുഞ്ഞിനെ ബലി നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു . ധനൗദിഹ് ഗ്രാമത്തില്‍ താമസിക്കുന്ന മഞ്ജു ദേവി(35) ആണ് കുഞ്ഞിനെ ബലി നല്‍കിയത്. ചട്ടുകം കൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സുല്‍ത്താന്‍പൂരിലെ ഗോസൈഗഞ്ച് പൊലീസ് സൂപ്രണ്ട് സോമെന്‍ വര്‍മ പറഞ്ഞു.
മന്ത്രവാദിയുടെ ആവശ്യ പ്രകാരമാണ് ബലി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് പൊലീസെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ച ചട്ടുകവും പൊലീസ് കണ്ടെടുത്തു.
The post ദുർമന്ത്രവാദം ആഗ്രഹ സാക്ഷാത്കാരത്തിന് കുഞ്ഞിനെ ബലികൊടുത്ത് അമ്മ; ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിൽ . appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]