
തിരുവമ്പാടി: വില്പനക്കിടെ സിന്തറ്റിക് മയക്കുമരുന്നായ MDMA യുമായി കൂമ്പാറയിൽ ടിപ്പർ ഡ്രൈവറായ യുവാവ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ . കൂമ്പാറ സ്വദേശി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ് ഐ രമ്യയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടിയത് പിടിയിലായത് സ്കൂൾ കുട്ടികൾക്ക് അടക്കം MDMAവിലപ്ന നടത്തുന്ന ഡീലറാണെന്നു പോലീസ് പറഞ്ഞു.
കൂടരഞ്ഞി കൂമ്പാറയിൽ മാതാ ക്രെഷറിന്റെ സമീപത്തു വെച്ച് വാഹന പരിശോധനയിൽ ആണ് 1.99 ഗ്രാം MDMA യുമായി കൂമ്പാറ സ്വദേശി ഷൗക്കത്തിനെ തിരുവമ്പാടി എസ് ഐ രമ്യയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടിയത് . ഇയാളുടെ ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂളുകൾ കേന്ദ്രീകരിച്ചു വിദ്യാർത്ഥികൾ ക്കിടയിൽ മയക്കുമരുന്ന് വില്പന വ്യാപകമാകുന്നുണ്ട് എന്ന പരാതി നിലവിൽ ഉള്ള സാഹചര്യത്തിൽ തിരുവമ്പാടി പോലീസ് പരിശോധന കര്ശനമാക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് കള്ളിപ്പാറ സ്വദേശിയെ MDMA യുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു .
ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച നടത്തിയ വാഹന പരിശോധനയിൽ ആണ് ഷൗക്കത്തിനെ പിടികൂടിയത്. MDMA ചെറിയ പാക്കറ്റുകളിൽ ആക്കി വില്പന നടത്തുകയാണ് ഇയാളുടെ രീതി. വില്പനക്കുള്ള ചെറിയ പാക്കറ്റുകളും വാഹനത്തിൽ നിന്നും കണ്ടെടുത്തു .
മലയോര മേഖലയിൽ സ്കൂളുകളും മറ്റും കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപ്പന ശക്തമാകുന്നുവെന്നതിന്റെ തെളിവാണ് അടുത്ത കാലങ്ങളിലായി പോലീസ് പിടികൂടികൂടുന്ന ഇത്തരം കേസ്സുകളെന്നും, ഇതിനെതിരെ സ്കൂളുകൾ കേന്ദ്രീകരിച്ചു ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും, രക്ഷിതാക്കളും പോലീസും ശക്തമായ ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണെന്നും കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ.അബ്ദുൽ നാസർ പറഞ്ഞു.
വരും ദിവസങ്ങളിലും പരിശോധനകൾ നടക്കുമെന്നു SI രമ്യ പറഞ്ഞു . പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net