സ്വന്തം ലേഖകൻ
ഉത്തർപ്രദേശ് : ഒരു ബൈക്കില്‍ ഏഴുപേര്‍, ലക്ഷ്യം വീഡിയോ ചിത്രീകരിക്കല്‍;വൈറലായി യുവാക്കളുടെ അതിസാഹസിക റൈഡ്.സാമൂഹികമാധ്യമങ്ങളില്‍ ലഭിക്കുന്ന നിമിഷനേരത്തെ പ്രശസ്തിക്കായി സ്വന്തം ജീവൻ പോലും അപകടത്തില്‍ പെടുത്താൻ മടിയില്ലാത്ത ആളുകളുടെ എണ്ണം കൂടി വരികയാണ്.
അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ നിറയുകയാണ്.
ഒരു മോട്ടോര്‍സൈക്കിളില്‍ ഏഴ് യുവാക്കള്‍ ഇരുന്നുകൊണ്ടുള്ള അതിസാഹസികമായ റൈഡ് ആണ് വീഡിയോയില്‍ കാണാൻ കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ റീല്‍ ആയി പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് യുവാക്കള്‍ ഈ അതിസാഹസിക പ്രകടനം നടത്തിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലെ കാതിഖേരയില് നിന്നുള്ളതാണ് വീഡിയോ.
ബൈക്ക് യാത്രികരായ യുവാക്കളുടെ അതിസാഹസികവും അത്യന്തം അപകടകരവുമായ പ്രവൃത്തി കണ്ട് ഇവര്‍ക്ക് സമീപത്തു കൂടി പോയ ഒരു കാറില്‍ ഉണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ചത്.ഒരേസമയം ഏഴു യുവാക്കളാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. ഇവരില്‍ ആറു പേര് ബൈക്കില്‍ ഇരിക്കുകയും ഏഴാമൻ മറ്റൊരാളുടെ തോളില്‍ ഇരുന്നുമാണ് സഞ്ചരിച്ചു കൊണ്ടിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു റൈഡിനിടയിലും യുവാക്കള്‍.
റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങളില്‍ ഉള്ളവര്‍ കൂടി തങ്ങളെ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയതോടെ യുവാക്കള്‍ ആവേശഭരിതരാവുകയും ചിരിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വ്യാപക വിമര്‍ശനമാണ് യുവാക്കള്‍ക്കെതിരെ ഉയരുന്നത്. ഒരിക്കലും ആരും ഇത്തരത്തിലുള്ള അപകടങ്ങള്‍ അനുകരിക്കരുത് എന്നും സോഷ്യല്‍ മീഡിയാ ഉപഭോക്താക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.
The post ബൈക്കിൽ ഏഴുപേരുമായി യുവാക്കളുടെ സാഹസിക വീഡിയോ ചിത്രീകരണം; വീഡിയോ വൈറൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]