വിദ്യാർത്ഥിനി ലെെംഗിക പീഡനത്തിന് ഇരയായ കേസിൽ നിർണ്ണായക വിധിയുമായി ഹെെക്കോടതി. അർദ്ധബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ലെന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയെ കോളജില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ സീനിയര്‍ വിദ്യാര്‍ഥിക്ക് എറണാകുളത്തെ എസ്സി/എസ്ടി സ്പെഷല്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതു ശരിവച്ചു കൊണ്ടാണു ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2022 നവംബര്‍ 18നു ലൈബ്രറിയിലേക്കു തന്നെ വിളിച്ചു വരുത്തിയ പ്രതി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയുമായിരുന്നു എന്നും അയാള്‍ തന്ന കേക്കും വെള്ളവും കഴിച്ചതോടെ തന്റെ കാഴ്ച മങ്ങിയെന്നുമാണു പെണ്‍കുട്ടിയുടെ മൊഴി.
അര്‍ധബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കോളജിന്റെ മുകള്‍ നിലയിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്. ഭീഷണിപ്പെടുത്തി പിന്നീടും പലതവണ പീഡിപ്പിച്ചതായി ആരോപണമുണ്ട്.
The post യുവാവ് നൽകിയ ജ്യൂസ് കുടിച്ചതോടെ ബോധം നഷ്ടമായി , ലെെംഗിക ബന്ധത്തിനിടെ എതിർത്തില്ല, ജാമ്യം വേണമെന്ന് യുവാവ്: ലഹരിക്ക് അടിപ്പെട്ട് നല്കുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ലെന്ന് കോടതി appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]