കേരള സർക്കിളിൽ 1508 ഒഴിവ്
യോഗ്യത: പത്താം ക്ലാസ്
കേന്ദ്ര തപാൽ വകുപ്പിൽ 30,041 ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. 2023 ഓഗസ്റ്റ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, കേ രളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർ ത്ത് ഈസ്റ്റേൺ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേ ശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ, തെലങ്കാന സർക്കിളുകളിലാണ് ഒഴിവ്. കേരള സർക്കിളിൽ 1508 ഒഴിവുണ്ട്.
യോഗ്യത: പത്താം ക്ലാസ് ജയം. പത്താം ക്ലാസ് വരെ പ്രാദേശിക ഭാഷ കംപൽസറി/ഇലക്ടീവ് വിഷയമായി പഠിച്ചിരിക്കണം (കേരളത്തിലുള്ളവർക്കു മലയാളം), സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം. ബന്ധപ്പെട്ട പോസ്റ്റ് ഓഫിസിന്റെ ഡെലിവറി പരിധിക്കുള്ളിൽ താമ സിക്കുന്നവരാകണം അപേക്ഷകർ.
പ്രായം: 18-40. പട്ടികവിഭാഗത്തിന് 5, ഒബിസിക്ക് 3, ഭിന്നശേഷിക്കാർക്ക് പത്തു വർഷം വീതം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ഇളവില്ല.
ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380; അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് 10,000-24,470.
ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ മൺ എന്നിവർക്കു ഫീസില്ല. ഓൺ ലൈനായി അടയ്ക്കാം.
The post തപാൽ വകുപ്പിൽ 30,041 ഗ്രാമീൺ ഡാക് സേവക് ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]