
പട്ന ∙ ‘‘എനിക്ക് ഹിന്ദി അത്ര അറിയില്ല. രാഹുലിന് കേരളത്തിലെ ഹിന്ദിയെ കുറിച്ചു നന്നായി അറിയാം.
അവിടെ നിന്ന് അദ്ദേഹം എംപി ആയിരുന്നല്ലോ’’ ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ വാക്കുകൾ കേട്ട് രാഹുൽ ഗാന്ധി പൊട്ടിച്ചിരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരേ മഹാസഖ്യം ആരംഭിച്ച പ്രതിഷേധത്തിൽ സംസാരിച്ചു തുടങ്ങിയപ്പോഴായിരുന്നു
വാക്കുകൾ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മഹാസഖ്യം പട്നയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയുടെ തോളിൽ കൈവച്ച് നിൽക്കുന്ന എം.എ.ബേബിയുടെ ചിത്രമാണ് കൗതുകം.
ഇരുനേതാക്കളും ഒരുമിച്ചു വേദി പങ്കിടുന്നത് കേരളത്തിൽ ചർച്ചകൾക്ക് വഴിയൊരുക്കിയേക്കാം. വിഷയത്തെ ദേശീയ തലത്തിൽ കണ്ടാൽ മതിയെന്നും കേരളവുമായി കൂട്ടി കുഴയ്ക്കേണ്ട
എന്നും എം.എ. ബേബി മനോരമ ഓൺലൈനോട് പറഞ്ഞു.
‘‘പ്രതിഷേധം ഗംഭീര വിജയമായിരുന്നു.
സമീപകാലത്തൊന്നും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ ഇങ്ങനെയൊരു പ്രതിഷേധം ബിഹാറിൽ നടന്നിട്ടില്ലെന്നാണ് ഇവിടെയുള്ളവരൊക്കെ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിനു മുന്നിൽ പതിനായിരക്കണക്കിനു ജനങ്ങളാണ് മഹാസഖ്യത്തിലെ എല്ലാ പാർട്ടികളുടെയും കൊടികളുമായി എത്തിയത്.
യും തേജസ്വി യാദവും ഡി. രാജയും ഞാനും സംസാരിച്ചു.
ദേശീയ പണിമുടക്ക് ബിഹാർ ബന്ദായി മാറിയിട്ടുണ്ട്.
ട്രെയിൻ തടഞ്ഞ സിപിഎം വൊളണ്ടിയർമാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു’’ – ബേബി പറഞ്ഞു. ബീഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തിനു പിന്നാലെയാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം മഹാസഖ്യം നടത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]