
തിരുവമ്പാടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) പഞ്ചായത്ത് ജനറൽ ബോഡി സംഗമം, വനിതാവേദി . സാംസ്കാരിക വേദി സംഗമം എന്നിവ വിവിധ പരിപാടികളോടെ സമുചിതമായി നടത്തി.
ലിന്റോ ജോസഫ് എം എൽ എ സഗംമം ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഫസൽ കരീം, പി സുവർണ്ണ , ജുവൽ മനോജ്, ഷാംലി മരിയ ഷാനി, ദേവിക സജി, മുതിർന്ന അംഗങ്ങളായ എൻ വി ജോസഫ് , പി ജോസ് , എം ജെ മറിയം എന്നിവരെ സമ്മേളനത്തിൽ എം എൽ എ ആദരിച്ചു.
പുതിയ അംഗങ്ങൾക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. വിവിധ കലാ സാംസ്കാരിക പരിപാടികളും നടന്നു.
സർവ്വീസ് പെൻഷൻ കാരുടെ കുടിശികയുള്ള പെൻഷൻ പരിഷ്കരണ തുകയും ക്ഷാമാശ്വാസവും ഉടൻ അനുവദിക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു
യുണിറ്റ് പ്രസിഡന്റ് പി വി ജോൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജോസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ എം കെ തോമസ്, എം ജെ ജെയിംസ്, കെ പി തോമസ്, ടി ടി സദാ നന്ദൻ , മേഴ്സി ബാബു, ടോം തോമസ്, പി കെ ഹംസ, കെ കെ അബ്ദുറഹ്മാൻ കുട്ടി, എന്നിവർ പ്രസംഗിച്ചു
സജി ലൂക്കോസ്, പയസ് അറക്കൽ, പി ടി ഷാജു, തങ്കമ്മ തോമസ്, ഷാലി ബെനഡിക്റ്റ്, റൂബി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]