
കക്കാടംപൊയിലിൽ വാഹനാപകടങ്ങൾ പതിവാകുന്നു
കൂടരഞ്ഞി:കക്കാടംപൊയിൽ ഭാഗത്ത് മലയോര ഹൈവേ നിർമാണം പൂർത്തിയായതോടെ വാഹനപകടങ്ങളുടെ എണ്ണവും വർദ്ധിക്കുന്നു.
കക്കാടംപൊയിൽ മുതൽ താഴെകക്കാട് വരെ 2 കിലോമീറ്റർ ദൂരമാണ് നിലവിൽ ഹൈവേ നിർമാണം പൂർത്തിയായത്.
വളവുകളും ഇറക്കവും നിറഞ്ഞ റോഡിൽ വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
കക്കാടംപൊയിൽ സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ വാഹനങ്ങളാണ് അപകടത്തിൽ പെടുന്നവയിലേറെയും
ഇന്നലെ കക്കാടംപൊയിലിന് സമീപം കാർ അപകടത്തിൽ പെട്ടിരുന്നു.
അമിത വേഗതയിൽ എത്തിയ കാർ റോഡിൽ നിന്ന് തെന്നിമാറിയായിരുന്നു അപകടം.
കാർ റോഡിന് സമീപത്തുള്ള സുരക്ഷ കുറ്റിയിൽ തട്ടി നിന്നതിനാലാണ് വലിയ അപകടം ഒഴുവായത്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]