
ഡ്യുട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ . നിലംബൂർ കൊച്ചുവേളി രാജ്യറാണി സ്പ്രെസ്സിലെ ടിടിആർ തിരുവനന്തപുരം സ്വദേശി നിതീഷ് 35 ആണ് അറസ്റ്റിലായത് . തിരുവനതപുരം സ്വദേശി നൽകിയ പരാതിയിലാണ് കോട്ടയം റെയിൽവേ പോലീസ് ടി ടി ആറിനെ അറസ്റ്റ് ചെയ്തത്. സംഭവം ഉണ്ടായതു ആലുവയിൽ വെച്ചാണ് . ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതായി കണ്ട യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു . യുവതിയുടെ അച്ഛൻ ട്രെയിനിൽ യാത്ര അയക്കാൻ വന്നപ്പോൾ ടി ടി ആറിനോട് മകൾ ആദ്യമായിട്ടാണ് ട്രെയിനിൽ കയറുന്നതെന്നും ശ്രദ്ധിക്കണം എന്നും പറഞ്ഞിരുന്നു. അവസരം മുതൽ എടുത്തുള്ള പെരുമാറ്റം ആയിരുന്ന് ടി ടി ആറിന്റേത് . യുവതിയെ കോച്ച് മാറാൻ നിർബന്ധിക്കുകയും കൈയിൽ കയറിപിടിക്കുകയും ചെയ്തു . ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ കോൺട്രോ റൂമിൽ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു . സംഭവത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പാണ് പ്രതിക്കുമേൽ ചുമത്തിയിരിക്കുന്നത്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]