
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി നടത്തിയ ഹോസ്റ്റൽ സന്ദർശനത്തിൽ ഡൽഹി സർവകലാശാലയുടെ നോട്ടീസ് . ക്യാംപസിൽ അനധികൃതമായി പ്രേവേശിക്കാൻ പാടില്ലെന്നും കാട്ടിയാണ് നോട്ടീസ് നൽകിയത് . ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് സർവകലാശാല റെജിസ്ട്രർ വികാസ് ഗുപ്ത അറിയിച്ചു .
ഇത്തരം സന്ദർശനങ്ങൾ വിദ്യാർത്ഥികളെ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല സന്ദർശനത്തിന് കൃത്യമായ മാർഗങ്ങളുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി . വിദ്യാർഥികൾ ഉച്ച ഭക്ഷണം കഴിക്കുന്ന സമയത്താണ് രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം .ഇത്തരം സംഭവം ഇനി ആവർത്തിക്കാൻ പാടില്ലെന്നും വികാസ് ഗുപ്ത പറഞ്ഞു .
രാഹുൽ ഗാന്ധിക്ക് മേൽ നടപടിയെടുക്കാൻ അധികൃതരുടെ മേൽ സമ്മർദ്ദമുണ്ടെന്നു വിദ്യാർഥി കോൺഗ്രസ് സംഘടനായ എൻ എസ യു ആരോപിച്ചു .
ഈ സംഭവത്തിൽ സമ്മർദ്ദമില്ലെന്നും ഇത് അച്ചടക്കത്തിന്റ കാര്യമാണെന്നും റെജിസ്ട്രർ വ്യക്തമാക്കി .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]