മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിൽ ഗ്രാമീണ ടാക്ക് സേവക് സർവ്വീസ് (പോസ്റ്റു മാസ്റ്റർ) ആയി ജോലിചെയ്തിരുന്ന പള്ളിപ്പുറം പഞ്ചായത്ത് 15 – വാർഡിൽ പള്ളിപ്പുറം – പി ഒ യിൽ പാമ്പുംതറയിൽ വീട്ടിൽ വൈശാഖ് ഭാര്യ അമിതാനാഥ് Age 29 -നെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പോസ്റ്റോഫീസിൽ TD, SSA, RD, SB, PPF തുടങ്ങിയ പോസ്റ്റോഫീസിലെ നിക്ഷേപ പദ്ധതികളിലായി ഒരു വർഷത്തേയ്ക്കും അഞ്ചു വർഷത്തേയ്ക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രൂപ ഇയാൾ തിരിമറി നടത്തി . നിക്ഷേപകർക്ക് വ്യാജ അക്കൗണ്ടു നമ്പരുകൾ സ്വന്തം കൈപ്പടയിൽ എഴുതിയും ആളുകൾ പോസ്റ്റോഫീസിൽ അടയ്ക്കുന്ന പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് തുകകൾ പോസ്റ്റോഫീസിൽ പണം അടയ്ക്കുന്ന RITC മെഷീൻ വഴി അടയ്ക്കാതെ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി ഓഫീസ് സീൽ പതിച്ചു കൊടുത്തും നിക്ഷേപകരെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ച് പണം കൈക്കലാക്കി സ്വന്തം ആവശ്യങ്ങൾക്കും ആർഭാട ജീവിതത്തിനും ഉപയോഗിക്കുകയായിരുന്നു ഇയാൾ . മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി.ബിജുവിന്റെ നേതൃത്യത്തിൽ സബ്ബ് ഇൻസ്പെക്ടർ ഇ.എം. സജീർ, ജാക്സൺ, സീനിയർ സിവിൽ പോലീസ് ഓഫീസറായ ലതി, മഞ്ജുള എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് മാവേലിക്കര സബ് ജയിലിൽ പാർപ്പിച്ചു. കൂടുതൽ ആളുകൾ സാമ്പത്തിക തട്ടിപ്പിനു ഇരയായിട്ടുണ്ടോയെന്ന് അന്വേഷണം നടന്നു വരുന്നു.
The post പോസ്റ്റോഫീസിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ പോസ്റ്റ് മാസ്റ്ററെ അറസ്റ്റ് ചെയ്തു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]