
ചെന്നൈ : പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദക്ഷിണേന്ത്യന്‍ പര്യടനം. തെലങ്കാനയില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി തമിഴ്നാട്ടില്‍ എത്തി.
വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയും മുഖ്യമന്ത്രി എം.കെ.
സ്റ്റാലിനും ചേര്‍ന്ന് സ്വീകരിച്ചു. എ.
രാമസ്വാമി എഴുതിയ മഹാത്മാ ഗാന്ധിയുടെ തമിഴ്നാട്ടിലെ യാത്രകള്‍ എന്ന പുസ്തകം നല്‍കിയാണ് സ്റ്റാലിന് മോദിയെ സ്വീകരിച്ചത്. ഒന്നാം ഘട്ട
നിര്‍മാണം പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര ടെര്‍മിനല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 2.20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ടെര്‍മിനല്‍ 1260 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്.
തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിനുള്ള വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. രാമകൃഷ്ണ മഠത്തിന്റെ 125-ാം വാര്‍ഷികാഘോഷ പരിപാടിയിലും മോദി പങ്കെടുത്തു.
വിമാനത്താവളത്തില്‍ നിന്ന് ചെന്നൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയില്‍ വഴിയിലുടനീളം ബിജെപി, അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ മോദിക്ക് അഭിവാദ്യങ്ങളുമായി ആഘോഷപൂര്‍വം കാത്തുനിന്നിരുന്നു. അതേസമയം കോണ്‍ഗ്രസിന്റേയും ദ്രാവിഡ സംഘടനകളുടേയും നേതൃത്വത്തില്‍ വ്യാപക പ്രതിഷേധവും മോദിയുടെ സന്ദര്‍ശനത്തിന് എതിരെ നടന്നു.
The post പ്രതിഷേധങ്ങള്‍ക്കിടയിലും പ്രധാനമന്ത്രി തമിഴ്നാട്ടില്‍; സ്വീകരിച്ച് മുഖ്യമന്ത്രി സ്റ്റാലിനും ഗവര്‍ണറും appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]