കണ്ണൂര്‍: സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കണ്ണൂരിലെത്തി. കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ സ്റ്റാലിനെ മന്ത്രി എംവി ഗോവിന്ദന് മാഷ് അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലെ മുഖ്യാതിഥിയാണ് സ്റ്റാലിന്. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ ഇന്ന് വൈകിട്ടാണ് സെമിനാര്‍ നടക്കുന്നത്. സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കഴിഞ്ഞ ദിവസം കണ്ണൂരെത്തിയിരുന്നു. എഐസിസിയുടെയും കെപിസിസിയുടെയും വിലക്ക് ലംഘിച്ചാണ് കെവി തോമസ് സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നത്.
എന്നാല്‍ കേരളത്തിലെക്ക് എംകെ സ്റ്റാലിന് എത്തിയതോടെ വലിയ ആവേശമാണ് സിപിഎം പ്രവര്‍ത്തകര്‍ക്കുള്ളത്. കേരളത്തോടും ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് വലിയ ആദരവ് പ്രകടിപ്പിക്കുന്നയാളാണ് എംകെ സ്റ്റാലിന്. ഒരിക്കല്‍ താന്‍ പിണറായി വിജയന്റെ വലിയ ആരാധകനാണ് എന്ന് വരെ എംകെ സ്റ്റാലിന് പറഞ്ഞിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ക്കും സ്റ്റാലിനെ വലിയ ആദരവോട് കൂടി തന്നെയാണ് കാണുന്നത്.
ഇന്ത്യയിലെ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്മയുണ്ടാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നതിന്റെ ഭാഗമായിക്കൂടെയാണ് സ്റ്റാലിനെ പാര്‍ട്ടി കോണ്‍ഗ്രസിലേയ്ക്ക് ക്ഷണിച്ചത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തില്‍ ഇന്ന് വൈകിട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്ന സെമിനാറില്‍ സ്റ്റാലിന് പങ്കെടുക്കും.അതേസമയം സ്റ്റാലിനാണ് മികച്ച മുഖ്യമന്ത്രിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇത് മാദ്ധ്യമങ്ങളുടെ വ്യാജ പ്രചരണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]