
തിരുവനന്തപുരം> ലഹരിക്കച്ചവടം നടത്തുന്ന യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ബസില്‍ നിന്നിറക്കി മര്‍ദ്ദിച്ചു. തിരുവനന്തപുരം വെള്ളനാട് ഇന്നലെ വൈകീട്ട് നാലേകാലിനാണ് സംഭവം.
ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം.ബസ് നിര്‍ത്തിയപ്പോള്‍ രണ്ട് ബൈക്കുകള്‍ ബസിന് കുറുകേ വച്ച് ആറംഗ സംഘം ഭീഷണിമുഴക്കി. ബസില്‍ നിന്നിറങ്ങിയ ഡ്രൈവര്‍ ശ്രീജിത്തിനേയും കണ്ടക്ടര്‍ ഹരിപ്രേമിനേയും കൈയില്‍ താക്കോല്‍ തിരുകി മുഖത്തും വയറിലും ഇടിച്ചു.വെള്ളനാട് ഡിപ്പോയില്‍ നിന്ന് കണ്ണംമ്പളി വഴി കിഴക്കേക്കോട്ടയിലേക്ക് പോകുകയാരുന്നു ബസ്. മൈലാടിയിലെത്തിയപ്പോള് രണ്ട് ബൈക്കുകള്‍ ബസിന് പുറകില്‍ എത്തി ശക്തമായി ഹോണ്‍ മുഴക്കുകയായിരുന്നു. അക്രമത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാട്ടുകാരും ബസിലിരുണ്ടായിരുന്നവരും ഇറങ്ങിയാണ് അക്രമികളെ പിടികൂടിയത്. രണ്ട് പേര് ഓടി രക്ഷപ്പെട്ടു.ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് 30 ഗ്രാം കഞ്ചാവും സിറിഞ്ചും കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]