കണ്ണൂർ: കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് കെ വി തോമസ്. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസുകാരനായിരിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ല. നന്മയുള്ളവനാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എന്നാൽ സുധാകരന് ചുറ്റുമുള്ളവർ തിമിംഗലങ്ങൾ ആണ്. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതുകൊണ്ടാണ് എന്നെ ആക്രമിക്കുന്നത്. ഒരു സ്ഥാനവും സിപിഎം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം സ്വകാര്യ വാർത്താചാനലിനോട് പറഞ്ഞു.
കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിന് കണ്ണൂരിലെത്തിയ കെ വി തോമസിനെതിരായ നടപടി സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. താക്കീതു മുതൽ സസ്പെൻഷൻ വരെയാണ് കെപിസിസി പരിഗണിക്കുന്നത്. ശനിയാഴ്ച നടക്കുന്ന സെമിനാറിൽ പങ്കെടുത്തശേഷമേ കെപിസിസിയുടെ തീരുമാനം വരാൻ സാധ്യതയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]