സിംല> ഹിമാചൽ പ്രദേശിൽ ആംആദ്മി അധ്യക്ഷനും ജനറൽ സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ അനൂപ് കേസരിയും ജനറൽ സെക്രട്ടറി സതീഷ് താക്കൂറുമാണ് പാർടി വിട്ട് ബിജെപിയിൽ ചേർന്നത്. ഇവർക്കൊപ്പം ആം ആദ്മിയുടെ പ്രാദേശിക നേതാക്കളും ബിജെപിയിൽ ചേർന്നതായി പറയുന്നു.
ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെയും സാന്നിധ്യത്തിലാണ് ഇവർ ഡൽഹിയിൽ ബിജെപിയിൽ ചേർന്നത്. ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ 68 സീറ്റുകളിലും മത്സരിക്കാൻ തീരീമാനിച്ചതായിരുന്നു ആം ആദ്മി പാർടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]