കൊല്ലം > കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സംഘൾഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്.
വെട്ടുകൊണ്ട് പരിക്കേറ്റ് ഇന്നലെ രാത്രി കോക്കാട് റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിലയിലുമാണ് മനോജിനെ റോഡില്‍ നിന്നും കണ്ടെത്തിയത്. കൈകളിലെ വിരലുകള്‍ വെട്ടി മാറ്റിയിട്ടുണ്ട്.
യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് ആണ് കൊല്ലപ്പെട്ട മനോജ്. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന്ന്ന് കേരള കോണ്‍ഗ്രസ് (ബി) പറഞ്ഞു. മനോജിനെ കൊന്നത് കോണ്‍ഗ്രസുകാരെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം എല്‍ എയും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]