ന്യൂഡൽഹി> ഡല്‍ഹിയില്‍ ആനന്ദ് പര്‍വത് വ്യവസായിക മേഖലയിലും ആസാദ് മാര്‍ക്കറ്റിലുമുണ്ടായ തീപിടുത്തതിൽ ഒമ്പത് പേർക്ക് പൊള്ളലേറ്റു. കനത്തനാശനഷ്ടമുണ്ടായി. കെട്ടിടങ്ങൾ കത്തിനശിച്ച നിലയിലാണ്.
ആനന്ദ് പര്‍വത്തില്‍ പത്ത് അഗ്നിശമന സേനാ യൂണിറ്റുകളാണ് തീ അണച്ചത്. ആറ് അഗ്നിശമന സേനാംഗങ്ങള്‍ക്കും മറ്റ് മൂന്ന് പേര്‍ക്കുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
ആസാദ് മാര്‍ക്കറ്റില്‍ പുലര്‍ച്ചെ നാലര്്യോടെയാണ് തീ പടർന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത്. 20 ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെ രാവിലെ തീയണച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]