ബംഗളൂരു: എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. കർണ്ണാടകയിലെ വിജയനഗര ജില്ലയിലാണ് സംഭവം. ദമ്പതികളും രണ്ട് മക്കളുമാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി 12.40ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.
വിജയനഗര ജില്ലയിലെ മരിയമ്മനഹള്ളി എന്ന സ്ഥലത്താണ് സംഭവം.എസി വെന്റിലേറ്ററിൽ നിന്നും വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണം. വീടുമുഴുവൻ കത്തി നശിച്ചിട്ടുണ്ട്.
വെങ്കിട്ട് പ്രശാന്ത്(42), ഭാര്യ ചന്ദ്രകല(38), മകൻ അദ്വിക്(6) മകൾ പ്രേരണ(8) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആത്മഹത്യ ആണോ എന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.
The post എസി പൊട്ടിത്തെറിച്ച് അപകടം: കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]