ന്യൂയോർക്ക് : ഓസ്കർ വേദിയിൽ പരസ്യമായി അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്ത് അടിച്ച സംഭവത്തിൽ നടൻ വിൽ സ്മിത്തിനെതിരെ നടപടി. ഓസ്കറിൽ പങ്കെടുക്കുന്നതിൽ നിന്നും വിൽ സ്മിത്തിനെ വിലക്കി. 10 വർഷത്തേക്ക് ആണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെയാണ് ഓസ്കർ അധികൃതർ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറപ്പെടുവിച്ചത്. വിൽ സ്മിത്തിനെതിരായ നടപടിയുമായി ബന്ധപ്പെട്ട കൂടിയാലോചനകൾക്കായി ലോസ് ഏഞ്ചൽസിൽ ഓസ്കർ അക്കാദമിയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം ചേർന്നിരുന്നു. ഇതിലാണ് വിലക്കാൻ തീരുമാനം എടുത്തത്.
അറിയിപ്പ് നിലവിൽ വന്ന ഇന്നലെ മുതലാണ് വിൽ സ്മിത്തിന്റെ വിലക്ക് ആരംഭിച്ചത്. ഇത് 2032 ഏപ്രിൽ എട്ടിന് അവസാനിക്കും. ഈ കാലയളവിൽ അവാർഡ് ദാനമുൾപ്പെടെയുള്ള പരിപാടികളിൽ നേരിട്ടോ അല്ലാതെയോ പങ്കെടുക്കരുത് എന്നാണ് വിൽ സ്മിത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം തീരുമാനം അംഗീകരിക്കുന്നതായി വിൽ സ്മിത്ത് പ്രതികരിച്ചു.
കഴിഞ്ഞ മാസമായിരുന്നു ഓസ്കർദാന ചടങ്ങ്. വേദിയിൽ സംസാരിക്കുന്നതിനിടെ ക്രിസ് റോക്ക് വിൽ സ്മിത്തിന്റെ ഭാര്യയെ പരിഹസിച്ചിരുന്നു. ഇതേ തുടർന്നാണ് വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്ത് അടിച്ചത്.
The post അവതാരകന്റെ മുഖത്ത് അടിച്ച സംഭവം ; വിൽ സ്മിത്തിന് 10 വർഷത്തെ വിലക്ക് ഏർപ്പെടുത്തി ഓസ്കർ അക്കാദമി ബോർഡ് appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]