തിരുവനന്തപുരം: പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന് ഏര്‍പ്പെടുത്തിയ സാക്ഷം ദേശീയ പുരസ്കാരം കെഎസ്ആര്‍ടിസിക്ക്. 2020- 21 വര്‍ഷത്തില്‍ മുന്‍ കൊല്ലത്തെ അപേക്ഷിച്ച് ഇന്ധനക്ഷമത പുരോഗതി കൈവരിച്ചതിനുള്ള ദേശീയ തലത്തിലുള്ള രണ്ടാം സ്ഥാനമാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്.
മൂവായിരം ബസുകളില്‍ കൂടുതല്‍ ഓപ്പറേറ്റ് ചെയ്യുന്ന സംസ്ഥാന ഗതാഗത കോര്പ്പറേഷന് വിഭാഗത്തില്‍ മൂന്ന് ലക്ഷം രൂപയും ട്രോഫിയുമാണ് പുരസ്കാരം. ഏപ്രില്‍ 11ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയില്‍ നിന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പുരസ്കാരം ഏറ്റുവാങ്ങും.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന് പെട്രോളിയം ഉത്പന്നങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന ബോധവത്ക്കരണത്തിന്റെ ഭാഗമായി സംരക്ഷണ് ക്ഷമത മഹോത്സവ് സാക്ഷം വര്‍ഷംതോറും നടത്തി വരുന്നുണ്ട്. രാജ്യത്തെ സംസ്ഥാന പൊതുഗതാഗത കോര്‍പ്പറേഷനുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഇന്ധന ക്ഷമത കൈവരിക്കുന്ന ഗതാഗത കോര്‍പ്പറേഷനുകള്‍ക്കാണ് ദേശീയതലത്തില്‍ ഈ പുരസ്കാരം നല്‍കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]