ടൊറന്റോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാനഡയില്‍ അക്രമിയുടെ വെടിയേറ്റു മരിച്ചു. പ്രതിക്കായുള്ള തെരച്ചില്‍ കനേഡിയന്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.
സെനെക കൊളേജിലെ മാര്‍ക്കറ്റിംഗ് മാനെജ്മെന്റ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് വാസുദേവാണ് (21) കൊല്ലപ്പെട്ടത്. ജോലിക്കായുള്ള യാത്രക്കിടെ ടൊറന്റോയിലെ റെയില്‍വേ സ്റ്റേഷന് മുന്നില്‍വച്ച് അജ്ഞാതനായ അക്രമി കാര്‍ത്തിക്കിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാര്‍ത്തിക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാര്‍ത്തിക്കിന്റെ ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തറച്ചിരുന്നതായാണ് വിവരം.
കറുത്ത വര്‍ഗ്ഗക്കാരനായ ഒരാളാണ് കാര്‍ത്തിക്കിനെ വെടിവച്ചതെന്ന സൂചനയുണ്ട്. കാര്‍ത്തിക്കിന്റെ വിയോഗത്തില്‍ കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]