കണ്ണൂര്‍: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ രാഷ്ട്രീയ സഖ്യമില്ലെന്ന് സിപിഎം രാഷ്ട്രീയ പ്രമേയം. ഈ രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം നല്കി. ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങള്‍ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രമേയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടന്നു.
നാല് പേര് പ്രമേയത്തിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ദേശീയതലത്തില്‍ വിശാല കൂട്ടായ്മ എന്ന നിര്‍ദേശമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രണ്ട് ദിവസം ചര്‍ച്ച ചെയ്തത്. അത്തരമൊരു കൂട്ടായ്മ നയത്തിന്റെ അടിസ്ഥാനത്തിലാകണം എന്ന വാദം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നു. കേരള ഘടകത്തിന് പാര്‍ട്ടിയില്‍ കിട്ടുന്ന സ്വീകാര്യതയുടെ സൂചനയായി കേരള ബദല്‍ എന്ന നിര്‍ദേശം. ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചു.
അരവിന്ദ് കെജ്രിവാള് ഡല്‍ഹി മാതൃക മറ്റു സംസ്ഥാനങ്ങളില്‍ പ്രചരിപ്പിക്കുന്നു. പാര്‍ട്ടി കേരള മാതൃക ഉയര്‍ത്തിക്കാട്ടാന്‍ മടിക്കരുത് എന്നാണ് നിര്‍ദേശം. ചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത പി. രാജീവ് ടി.എന്‍. സീമ, കെ.കെ. രാഗേഷ് എന്നിവര്‍ സംസ്ഥാനത്ത് സ്വീകരിച്ച നയം വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത് രാഷ്ട്രീയ അടവുനയമാക്കാതെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുള്ള പ്രചാരണത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം എന്ന നിലപാടില്‍ പശ്ചിമ ബംഗാള്‍ ഘടകം ഉറച്ചുനിന്നിരുന്നു. ബംഗാളിനൊപ്പമായിരുന്ന പല സംസ്ഥാനഘടകങ്ങളും ഇത്തവണ ആ സഖ്യം പാളി എന്ന വാദമാണ് ഉന്നയിച്ചത്. മറ്റ് പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ച വേണ്ട വിഷയമായതിനാലാണ് കേരള മാതൃക രാഷട്രീയ അടവുനയമാക്കി മാറ്റാത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]