കൊല്ലം: പുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെട്ടേറ്റ യുവാവ് മരിച്ചു. യൂത്ത്ഫ്രണ്ട്(ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റ് കൂടിയായ കോക്കാട് സ്വദേശിയായ മനോജ്(39) ആണ് മരിച്ചത്. ഇന്നലെ വെട്ടേറ്റ് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. രാഷ്ട്രീയ കൊലപാതകമെന്ന് കെ ബി ഗണേഷ് കുമാർ ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. പ്രതികളെ അസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ കാരണം വ്യക്തമാകൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യക്തിവൈരാഗ്യത്തിന്റെ സാഹചര്യംകൂടി പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു സംഭവം. കോക്കാട് ശിവക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ കൊല്ലപ്പെട്ട മനോജും ഇവിടെയുണ്ടായിരുന്നു. മനോജ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
കൈവിരുകൾക്കും കഴുത്തിനും വെട്ടേറ്റിരുന്നു. കഴുത്തിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. വെട്ടേറ്റ് മുറിഞ്ഞുപോയ വിരലുകൾ ഇന്ന് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടർന്ന് താലൂക്ക് ആശുപത്രിയൽനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിച്ചു. മനോജിനെതിരെ ചില കേസ് നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. എന്നാൽ രാഷ്ട്രീയ കൊലപാതകമെന്ന ആരോപണം കോൺഗ്രസ് തള്ളി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]