കൊച്ചി
പുതിയ ചിത്രം കെജിഎഫ് 2ന്റെ പ്രചാരണത്തിനായി കന്നഡ നടൻ യഷ് കൊച്ചിയിലെത്തി. ലുലുമാളിലും മാരിയറ്റ് ഹോട്ടലിലും നടന്ന പരിപാടികളിൽ പങ്കെടുത്തു. കെജിഎഫിന് കർണാടകത്തിൽ ലഭിച്ച അതേ സ്വീകാര്യത മലയാളത്തിലും ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.
കെജിഎഫ് 2ന്റെ ട്രെയിലറിന് പ്രേക്ഷകർ നൽകിയ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണെന്നും യഷ് പറഞ്ഞു.
ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് നിർവഹിക്കുന്നത്. കെജിഎഫ് 2 മലയാളം ഡബിങ്ങിനുപിന്നിൽ പ്രവർത്തിച്ച തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ, നടി ശ്രീനിധി രമേശ് ഷെട്ടി, സുപ്രിയ മേനോൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഒന്നരവർഷംകൊണ്ടാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് ഡബിങ് പൂർത്തിയാക്കിയതെന്ന് ശങ്കർ രാമകൃഷ്ണൻ പറഞ്ഞു. മലയാളത്തിലെ പ്രമുഖതാരങ്ങളാണ് ശബ്ദം നൽകിയിരിക്കുന്നത്. ചിത്രം 14ന് തിയറ്ററുകളിലെത്തും. വിജയ് ചിത്രം ബീസ്റ്റും കെജിഎഫ് 2 ഉം അടുത്തടുത്ത ദിവസങ്ങളിലാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]