ഭോപ്പാല്‍: സെല്‍ഫിയെടുക്കാന്‍ ട്രെയിനിന് മുകളില്‍ കയറി പതിനാറുകാരന് ഷോക്കേറ്റ് മരിച്ചു. മധ്യപ്രദേശിലെ ഛത്തര്പൂര് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. നിര്‍ത്തിയിട്ട ട്രെയിനിന്റെ എഞ്ചിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുത കേബിളില്‍ തട്ടി ഷോക്കടിച്ച് മരിക്കുകയായിരുന്നു.
സുഹൈല്‍ മന്‍സൂരി എന്ന 16 കാരനാണ് ഷോക്കടിച്ച് മരിച്ചത്. നിര്‍ത്തിയിട്ട ട്രെയിനിന്റെ എഞ്ചിനില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ചാര്‍ജ് ചെയ്തിരുന്ന ഹൈ ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ കൈ തട്ടുകയും ഷോക്കേല്ക്കുകയുമായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയും മന്‍സൂരിയുടെ സുഹൃത്തുമായ വിദ്യാര്‍ഥി വ്യക്തമാക്കി.
സംഭവത്തില്‍ രോഷാകുലരായ പ്രദേശത്തെ യുവാക്കള്‍ സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിന്റെ വാതില്‍ തകര്‍ത്തു. പ്രതിഷേധവുമായി സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിലെത്തിയ യുവാക്കള്‍ സ്റ്റേഷന് മാസ്റ്ററെ മര്‍ദിക്കുകയും ബാഗും വാച്ചും തട്ടിയെടുക്കുകയും ചെയ്തതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]