ന്യൂഡൽഹി> ദേശീയ അണക്കെട്ട് സുരക്ഷാ സമിതി നിലവിൽ വരുന്നത് വരെ മുല്ലപ്പെരിയാറിൽ നിലവിലുള്ള മേൽനോട്ട കമ്മിറ്റിക്ക് പ്രവർത്തിക്കാൻ സുപ്രീം കോടതി അനുമതി. ദേശീയ സുരക്ഷാ സമിതി പ്രവർത്തനക്ഷമമാകുന്നതുവരെ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും മേൽനോട്ട കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.
കേരളവും തമിഴ്നാടും നിർദേശിക്കുന്ന സാങ്കേതിക വിദഗ്ധരെകൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തണം. നാട്ടുകാർക്കും മേൽനോട്ടകമ്മിറ്റിയിൽ പരാതികൾ പറയാം. മേൽനോട്ട കമ്മിറ്റിയുടെ പ്രവർത്തനത്തെ കോടതി അംഗീകരിക്കുകയും അത് നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
മേൽനോട്ട സമിതിയുടെ നിർദേശങ്ങൾ ഇരു സംസ്ഥാനങ്ങളും പാലിക്കണം. ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാരെയാണ് അതിനായി ഉത്തരവാദിത്തപ്പെടുത്തി. സൂപ്പർവൈസറി കമ്മിറ്റിയുടെ ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് കോടതിയലക്ഷ്യത്തിനും അച്ചടക്ക നടപടിക്കും ഇടയാക്കും.
ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, എ എസ് ഓക്ക, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് റിട്ട് ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]