ലണ്ടൻ: ആൺകുട്ടിയെ വശീകരിച്ചതിൽ ഇപ്പോൾ ‘വളരെയധികം പശ്ചാത്തപിച്ച്’ ‘പ്രായം വെറും അക്കംമാത്രം’ എന്ന് പറഞ്ഞ് സ്കൂൾ വിദ്യാർഥിയുമായി രണ്ടുവട്ടം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെ ടീച്ചർ. റെബേക്ക വില്യംസ്(21) ആണ് 15-കാരനുമായി സല്ലപിക്കുകയും ‘നീ അനുയോജ്യനാണെന്നും’ പറഞ്ഞ് നോർത്ത് വെയിൽസിലെ ക്രിക്കയത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതും. കഴിഞ്ഞയാഴ്ച റെബേക്ക വില്യംസിന് മോൾഡ് ക്രൗൺ കോടതി ജഡ്ജി ജയിൽശിക്ഷ ഒഴിവാക്കിയിരുന്നു.
കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയതും വിശ്വാസ്യതയുള്ള സ്ഥാനം ദുരുപയോഗം ചെയ്തതും സംബന്ധിച്ച കുറ്റങ്ങൾ ഏറ്റുപറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയതുമുതൽ താൻ ചെയ്തതിൽ ‘പശ്ചാത്തപിക്കുന്നു’ എന്ന് താമസിക്കുന്ന നഗരത്തിലെ സുഹൃത്തക്കളോട് ലൈംഗിക കുറ്റവാളിയായ റെബേക്കയെ പറയുന്നു. റെബേക്കയുടെ മേൽ വിശ്വാസമുണ്ടായിരുന്ന, പ്രായപൂർത്തികാത്ത ആൺകുട്ടിയുമായി നടത്തിയ ശാരീകബന്ധത്തിനുശേഷം പറയപ്പെടുന്ന തെറ്റിന് അവൾ വലിയ വില നൽകിയെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
‘ചെയ്തത് തെറ്റാണെന്ന് ബെക്കിക്ക് അറിയാം. ഇപ്പോൾ സംഭവിച്ചതിൽ അവൾ ഒരുപാട് പശ്ചാത്തപിക്കുന്നു’-പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അടുത്ത സഹൃത്ത് പറഞ്ഞു. ‘കഴിഞ്ഞകാലത്തെ തിരിച്ചു പിടിക്കാൻ അവൾ ആഗ്രഹിക്കുന്നു. പക്ഷെ അതിനാവില്ലെന്ന് അവൾക്കറിയാം. ചെയ്തതിൽ അവൾക്ക് ശരിക്കും ഖേദമുണ്ട്’. ‘കേസും കരിയർ നഷ്ടപ്പെടുന്നതിന്റെയും ഫലമായി അവൾ കടുത്ത വിഷാദത്തിലേക്ക് തള്ളിവിടപ്പെട്ടു. അവളുടെ തെറ്റിന് അവൾ വലിയ വില നൽകേണ്ടിവന്നു.’- സുഹൃത്ത് പറഞ്ഞതായി ബ്രിട്ടിഷ് മാധ്യമമായ ‘ദി സൺ’ റിപ്പോർട്ട് ചെയ്തു.
ലൈംഗിക കുറ്റവാളിയിപ്പോൾ ‘തലതാഴ്ത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള’ ശ്രമത്തിലാണെന്നാണ് സുഹൃത്ത് പറയുന്നത്. ‘ജീവിതം വീണ്ടും കെട്ടിപ്പടുക്കണമെന്നാണ് അവൾ ആഗ്രഹിക്കുന്നത്’ എന്നും കൂട്ടിച്ചേർത്തു. നിർമാണമേഖലയിലാണ് ഇപ്പോൾ റെബേക്ക ജോലി ചെയ്യുന്നത്. ഒരു വർഷത്തേക്കാണ് റെബേക്കയുടെ ശിക്ഷ റദ്ദാക്കിയിരിക്കുന്നത്. 150 മണിക്കൂർ വേതനരഹിത ജോലി ചെയ്യാനും കോടതി ഉത്തരവിട്ടു. 576 പൗണ്ട്(57,000 രൂപ) അവൾ പിഴയൊടുക്കണം.
പത്തുവർഷത്തേക്ക് ലൈംഗിക കുറ്റവാളിയായി രേഖപ്പെടുത്തുകയും ചെയ്യും. കാറിലായിരുന്നു 15 വയസുകാരനെ റെബേക്ക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. തുടർന്നായിരുന്നു ഇരുവരും തമ്മിലുള്ള ശാരീരിക ബന്ധം. വീണ്ടുമൊരു ഒത്തുചേരലിനായി റെബേക്ക ആവശ്യപ്പെട്ടു. വീണ്ടും ബന്ധപ്പെടുന്നതിനായി മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാൽ സ്കൂളിലെ ജീവനക്കാരിൽ കിംവദന്തികൾ പരന്നതോടെ ഇര മെസേജിംഗ് ആപ്പിൽ റെബേക്കയെ വിലക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]